Sunday, September 4, 2011

june

ഒരു പെരുമഴക്കാലം പ്രണയമായ് എന്നില്‍ പെയ്തിറങ്ങി 
നീണ്ട കാലത്തിന്റെ അങ്ങേ തലയ്ക്കല്‍ നിന്നും വന്ന ശൈത്യം 
.പ്രണയത്തെ കട്ടി മഞ്ഞാക്കി മാറ്റി
 അവിടെ ഒരു ഉണര്‍ത് പാട്ടിനു വേനല്‍ വരണം.

Saturday, August 13, 2011

MC AUDIOS: KANJANASEETHA-കാഞ്ചന സീത

MC AUDIOS: KANJANASEETHA-കാഞ്ചന സീത: "സ്റ്റാര്‍ സിങ്ങര്‍ താരങളായ പ്രീതി വാര്യര്‍ , മഞ്ജുഷ, വിഷ്ണു, നയന, ശിഖ പ്രഭാകര്‍ എന്നിവരോടൊപ്പം ശ്യാമ, വര്‍ഷ ഗണേഷ് എന്നിവര്‍ ആലപിക്കുന്ന ഏ..."

Thursday, August 4, 2011

mazhayude kathil oru kinnaram

 മഴയുടെ കാതില്‍ ഒരു കിന്നാരം




ആരോടും പറയാതെ ഒരു ദിവസം ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു.എങ്ങോട്റെന്ന്നരിയതെയുള്ള യാത്രയില്‍ മനസ്സ് ആകെ കലുഷിതമായിരുന്നു എങ്കിലും ആകാശത്തിന്റെ നിറവും എന്റെ മനസ്സും ഒരു പോലെയയത്തില്‍ ഞാന്‍ വളരെ സന്തോഷിച്ചു.കാരണം ഇരുന്ന്ട് മൂടിയ കാര്‍മേഘം എന്റെ തലയ്ക്കു മേല്‍ പെയ്യാന്‍ വെമ്പി നിന്നിരുന്നു .എന്റെ കണ്ണിലും കാര്‍മേഘം വന്നു കൂടി.എപ്പോള്‍ പെയ്യുമെന്നറിയാതെ ഞാന്‍ ധ്യാന നിരതനായി നടന്നു നീങ്ങി.ഒരു കാറ്റടിച്ചു മഴ ചാറ്റാന്‍ തുടങ്ങി.പിന്നെ ഒരു നിമിഷം പോലും ബാക്കി വെച്ചില്ല.മഴയില്‍ ഞാന്‍ നനഞ്ഞു .അവളെ ഞാന്‍ അനുഭവിച്ചു.എന്തു സുഖമാണ് അവളുടെ നേര്‍ത്ത തുള്ളികള്‍ എന്റെ മേലെ വന്നു പതിക്കുമ്പോള്‍ അവള്‍ എന്റെ ചുണ്ടിലൂടെ അലിഞ്ഞിരങ്ങുംപോള്‍ എന്ത് മാധുര്യമാണ്.എന്റെ വിരലുകള്‍ക്കിടയിലൂടെ അവളെ ഞെന്‍ തഴുകിയിറക്കി.പിന്നെ അല്‍പ നിമിഷം കഴിഞ്ഞപ്പോള്‍ അവള്‍ ഈനില്‍ നിന്നും പിരിഞ്ഞു പോയി.ഒരു വിരഹ താപതോടെ.എങ്കിലും ഒരു കുളിരായി എന്റെ വിരഹ കടലിന്റെ തീരത്ത് അവളുണ്ട്.

Thursday, July 28, 2011

enna vanne

       എങ്ങനെ വന്നു നീ ..............



ഇന്നലെയനവള്‍ ചാരതെതിയത് തുള്ളി തുള്ളി കണക്കെ അവള്‍ എന്റെ മനസ്സിലേക്ക് പെയ്തിറങ്ങി .പിന്നെയങ്ങോട്ട് ഒരുമിച്ചു യാത്ര പോയി .മറക്കൊട്ടിലും കിളിക്കൂടിലും ഓരോ കഥകള്‍ പറഞ്ഞു ഞങ്ങള്‍ ഉറങ്ങി.തീരത വേനലിന്റെ ധുഖതിലയിരുന്നു മരങ്ങള്‍ പക്ഷെ ഞങ്ങളെ കൊണ്ടപ്പോള്‍ അവരുണര്‍ന്നു പാട്ട് പാടി.കിളികള്‍ പാറി നടന്നു ആഹ്ലാദം പങ്കിട്ടു...

DAILY NOTES: KOCHI BLOGMEET -

oru kaaryam cheyyannu vechal

Friday, June 17, 2011

mazhayude vikaaram

 മഴ എന്റെ പ്രണയിനി
ആരോടും പറയാതെയാണ് അന്ന് അവളോടൊപ്പം ഇറങ്ങി തിരിച്ചത്.പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടുവെങ്കിലും അതൊന്നും പരിഗണിക്കാതെ അവള്‍ എന്റെതായി.മഴ കൊള്ളുമ്പോള്‍ ഉണ്ടാകുന്ന നിര്‍വൃതി ആദ്യമായി പകര്‍ന്നു തന്നതും അവളാണ്.എങ്കിലും പലരും പറഞ്ഞു ചോരതിലപ്പിനു നീ ചാടിയതാണ് .പനി പിടിച്ചവസയകുംപോള്‍ ഒരു മഴപ്പെന്നും നിന്നെ നോക്കാന്‍ ഉണ്ടവുല്ല എന്ന്.അപ്പോള്‍ ഞാന്‍ ഉള്ളില്‍ പുഞ്ചിരിച്ചു.ഒരു ഹൃധയസ്മിതം എന്റെ നെഞ്ചില്‍ പണ്ടേ ഉണ്ടായിരുന്നു.മഴ ഒരു പാട്ടായി രാത്രിയുടെ യാമങ്ങളില്‍ കുളിര്‍ കോരിയിടുമ്പോള്‍ അവള്‍ക്കു പറയാന്‍ ഏറെ ഉണ്ടായിരുന്നു..എന്നിട്ടും നിലയ്കാത്ത രാത്രിമഴ എന്റെ കരളിന്റെ കോണില്‍ വികാരമായി പെയ്തിരണി. ഒരു പൂമ്പട്ടു പുതചെന്നെ മാരോട് ചെര്തവല്‍ ഉമ്മവച്ചു.ഇന്യും പെയ്യണം.പെയ്തു നിറയണം എന്റെ കരളില്‍.എങ്കിലേ എനിക്ക് മരിക്കാതിരിക്കനവൂ .അപ്പോള്‍ അവള്‍ പറയും നീയല്ലാതെ എനിക്ക് മറ്റാരുമില്ല.എന്റെ മഴ എന്റെ സ്വന്തം മഴ ഒരു പാട്ട് മൂളി ഇപ്പോഴും അവളെന്നരികിലുണ്ട്..

Wednesday, May 11, 2011

kadha

                           മഴക്കൊച്ച്
 



                എന്നോടൊന്നു ചിരിച്ചാണ് അവള്‍ ഇടവത്തില്‍ ആദ്യം എത്തുന്നത്‌.പിന്നീടു എന്നും ഒപ്പം കാണും.എനിക്ക് മാത്രമല്ല അവളെ ഇഷ്ടം.ചെടികള്‍ക്കും ,മരങ്ങള്‍ക്കും പുല്ലുകള്‍ക്കും,പുല്‍ച്ചാടിക്കും തവളയ്ക്കും അവളെ ഏറെ ഇഷ്ടമാണ്.എങ്കിലും ഒരിക്കലും എന്നേക്കാള്‍ ഇഷ്ടപ്പെടാന്‍ ഞാന്‍ അവരെ അനുവദിച്ചിരുന്നില്ല.അവള്‍ വന്നു പോയ്‌ കഴിഞ്ഞാല്‍ ഓടിയെത്തി ഇല ചര്തുകളിലെ ഓരോ തുള്ളിയും ഞാന്‍ കുടഞ്ഞു കലയും.അത് പറ്റി എന്നില്‍ നിന്നും അവള്‍ അകന്നാലോ.
                                                     പിന്നീടെന്നും അവള്‍ തന്നു പോയ മുത്തുമണി തുള്ളികള്‍ കരളിനുള്ളില്‍ കാത്തു വെച്ച് ഞാന്‍ കുളിരണിയും ,വേനലില്‍ അവള്‍ എനിക്ക് വിരഹിണിയായ കാമുകിയാണ് .തുള്ളി തുള്ളി വരുന്ന അവളെ കാണാന്‍ ഞാന്‍ മാനത്തേക് നോക്കിയിരിക്കും.കാര്‍മെഘാ തെരിലനവളുടെ വരവ്.കുണുങ്ങി കുണുങ്ങി കൊലുസിട്ട കൊഞാലോടെ കടന്നു വരുമ്പോള്‍ വീടിന്റെ ഇറയത്ത് കൈനീട്ടി ഞാന്‍ നില്‍ക്കും.
                                കരം പിടിച്ചു വരണമാല്യം അണിയിക്കുവാന്‍..........................