Thursday, May 5, 2011

orma

നവമ്പര്ന്റെ നഷ്ടം എന്റെയും ..................

ജീവിതം എത്ര ഭീകരമാണ് എന്ന തോന്നല്‍ ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്.ഒരു പക്ഷെ ഒരു മഴ ഒളിപ്പിച്ചു കൊണ്ട് പോകുന്ന മണല്‍ തരികള്‍ക്ക് പുഴയെ എന്തിഷ്ടമായിരുന്നിരിക്കാം.പക്ഷെ ഒളിപ്പിന്റെ ശക്തിയില്‍ ജലം പ്രണയത്തെ പ്രളയത്തില്‍ മുക്കി കൊന്നു.ഒന്ന് നിശ്വസിക്കാന്‍ പോലും അനുവധിക്ക്കാതെ.അങ്ങനെ തന്നെയല്ലേ നീയും എന്നെ വിട്ടു പോയത്.വിട്ടു പോയി എന്ന് പറയുമ്പോള്‍ നീ ചിരിക്കുന്നുണ്ടാവുമല്ലേ .ചിരിക്കണ്ട അങ്ങനെ തന്നെ .വര്‍ഷത്തിന്റെ ജനാല പഴുതിലൂടെ ഞാന്‍ ഒളിഞ്ഞു നോക്കുമ്പോള്‍ എനിക്ക് പഴയ നിന്നെയല്ല കാണാനാവുന്നത്.നിന്റെ സ്വര സാമീപ്യം കാതില്‍ വന്നു തട്ടുന്നുവന്കിലും നീ എന്റെ സാമീപ്യത്തില്‍ നിന്നും പെയ്യാന്‍ കൊതിക്കുന്ന മഴമെഘങ്ങളോളം അകലെയാണല്ലോ..എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നത് പെയ്തിറങ്ങിയ മഴതുള്ളി പണ്ട് സമ്മാനിച്ച ആ കുളിര്‍മയില്‍ ഇറ്റു വീണ നിന്റെ നനുത്ത സ്പര്‍ശം തന്നെ.മറ്റാര്‍ക്ക് നീ എന്ത് നല്‍കിയാലും വരണ്ട ഭൂമിയില്‍ ആദ്യത്തെ മഴ നല്‍കുന്ന അനുഭൂതി അതാണ്‌ നീ എനിക്ക് സമ്മാനിച്ചത്‌.അതിന്റെ കുളിര്‍മ അതിന്റെ സുഗന്ദം ഒക്കെ ഒരു വലയമായി എന്നെ വന്നു ചുറ്റുന്നു.

                            നീ എന്റെ മൌനമാണിന്നു.സ്വകാര്യ നിമിഷങ്ങളില്‍ വീശുന്ന കുളിര്‍ തെന്നലാണ്.ഓര്‍മയുടെ ഓളങ്ങളില്‍ തീരത്തെക്കടുക്കുന്ന തിരമാലയായ് ഇന്ന് നീ എന്നില്‍ വീശുന്നു.വല്ലപ്പോഴും ആണെങ്കില്‍ കൂടി.ജീവിതം ഒരു തീവണ്ടി യാത്രയാണ് എത്ര പെട്ടെന്നാണ് എഞ്ചിന്‍ ബോഗികളെ കണ്മുന്നില്‍ നിന്നും വലിച്ചു മാറ്റിക്കൊണ്ട് പോകുന്നത് നീയും ഞാനും സഞ്ചരിച്ച ബോഗിയില്‍ നിന്നും എത്ര പെട്ടെന്നാണ് നീ തള്ളി മാറ്റപ്പെട്ടത്.എങ്കിലും ഒരു പാസ്സഞെര്‍ വണ്ടിയായ് പകല്‍ മുഴുവന്‍ ചൂളം വിളിചോടുന്നത് ഞാന്‍ കാണുന്നു.അതെനിക്ക് വേണ്ടി തന്നെയെന്ന പ്രതീക്ഷയില്‍ ഉണങ്ങിയ മാവിന്റെ ചുവട്ടില്‍ മഴ കൊണ്ടു ഞാന്‍ നില്‍ക്കുന്നിപ്പോഴും നിന്റെ വരവിനായ്.................................



1 comment:

  1. റെജീ... ഭയങ്കര സാഹിത്യമാണല്ലോ...

    കറുപ്പ് പ്രതലത്തില്‍ ചുവന്ന അക്ഷരങ്ങള്‍ ഒരു വായനാ സുഖം തരുന്നില്ല ഫോണ്ടിന്റെയോ ബാക്ക് ഗ്രൂണ്ടിന്റെയോ കളര്‍ മാറ്റുന്നത് വായന യ്ക്ക് നന്നായിരിക്കും !! ആശംസകള്‍ !!

    ReplyDelete