Wednesday, May 11, 2011

kadha

                           മഴക്കൊച്ച്
 



                എന്നോടൊന്നു ചിരിച്ചാണ് അവള്‍ ഇടവത്തില്‍ ആദ്യം എത്തുന്നത്‌.പിന്നീടു എന്നും ഒപ്പം കാണും.എനിക്ക് മാത്രമല്ല അവളെ ഇഷ്ടം.ചെടികള്‍ക്കും ,മരങ്ങള്‍ക്കും പുല്ലുകള്‍ക്കും,പുല്‍ച്ചാടിക്കും തവളയ്ക്കും അവളെ ഏറെ ഇഷ്ടമാണ്.എങ്കിലും ഒരിക്കലും എന്നേക്കാള്‍ ഇഷ്ടപ്പെടാന്‍ ഞാന്‍ അവരെ അനുവദിച്ചിരുന്നില്ല.അവള്‍ വന്നു പോയ്‌ കഴിഞ്ഞാല്‍ ഓടിയെത്തി ഇല ചര്തുകളിലെ ഓരോ തുള്ളിയും ഞാന്‍ കുടഞ്ഞു കലയും.അത് പറ്റി എന്നില്‍ നിന്നും അവള്‍ അകന്നാലോ.
                                                     പിന്നീടെന്നും അവള്‍ തന്നു പോയ മുത്തുമണി തുള്ളികള്‍ കരളിനുള്ളില്‍ കാത്തു വെച്ച് ഞാന്‍ കുളിരണിയും ,വേനലില്‍ അവള്‍ എനിക്ക് വിരഹിണിയായ കാമുകിയാണ് .തുള്ളി തുള്ളി വരുന്ന അവളെ കാണാന്‍ ഞാന്‍ മാനത്തേക് നോക്കിയിരിക്കും.കാര്‍മെഘാ തെരിലനവളുടെ വരവ്.കുണുങ്ങി കുണുങ്ങി കൊലുസിട്ട കൊഞാലോടെ കടന്നു വരുമ്പോള്‍ വീടിന്റെ ഇറയത്ത് കൈനീട്ടി ഞാന്‍ നില്‍ക്കും.
                                കരം പിടിച്ചു വരണമാല്യം അണിയിക്കുവാന്‍..........................

Monday, May 9, 2011

kadha

 കനലെരിയുമ്പോള്‍.................
                                                


                                                     
                                                                                                                റെജി മലയാലപ്പുഴ


അന്നൊരു ദിവസം വിദ്യാലയ മുറ്റത്ത്‌ നിന്നും കളിക്കൂട്ടുകരനോടൊപ്പം ഓലപ്പമ്പരം കറക്കിയോടുമ്പോള്‍ എനിക്ക് പ്രായം രണ്ടു വയസു മാത്രം.ഇന്നിപ്പോള്‍ മുപ്പത്തി രണ്ടു വയസു പിന്നിട്ടു ജീവിതത്തിന്റെ പംപരരത്തില്‍ വട്ടം കറങ്ങി തല ചുറ്റി അത്യാഹിത വിഭാഗത്തില്‍ ഒക്സിജേന്‍ മാസ്ക് ധരിച്ചു ഞാന്‍ കഴിയുന്നു എന്റെ കാലം തികയ്ക്കുവാന്‍.പണ്ടത്തെ കൂട്ടുകാരൊക്കെ എവിടെയാണെന്നോ എന്തൊക്കെ സ്ഥാനങ്ങളില്‍ എത്തി എന്നോ ചിന്തിക്കാന്‍ ആവാതെ ഞാന്‍ കഴിയുന്നു.
                                            ഒരു നേര്‍ത്ത മഴ പോലും എന്നെ ആശ്വസിപ്പിക്കുവാന്‍ എത്തുന്നില്ല്ലല്ലോ  എന്ന ധുഖമാനെനിക്കുള്ളത്.എങ്ങനെ മഴ പെയ്യാനാണ്‌ മഴ പോലും ഏകയായ്  ആകാശ മുറ്റത്ത്‌ കഴിയുകയാണല്ലോ.ഒന്ന് കരയാന്‍ സാധിച്ഹെങ്കിലല്ലേ ഭൂമിയില്‍ മഴയായ് അതിനും പെയ്യാന്‍ സാധിക്കു.കറുത്ത് കരി നീല നിറമായ്‌ ആകാശത്ത് നിറയുംപോഴേ ഇങ്ങു താഴെ ഭൂമിയില്‍ മനുഷ്യര്‍ പറഞ്ഞു തുടങ്ങും.ഓ ഇന്നും നശിച്ച മഴ.അപ്പോഴേക്കും മഴയുടെ കാമുകനായ കാറ്റ് ഓടി വന്നു കാമുകിയെ കൂട്ടിയിട്ടു പോകും.പിന്നെങ്ങനെ എനിക്ക് ആശ്വസമായ് ഒരു മഴ കിട്ടും.രാത്രിയുടെ യാമങ്ങളില്‍ മഴ ഒരു സ്വപ്നമായ് തോട്ടുനര്തിയിട്ടുണ്ട്.സുഗതകുമാരിയുടെ രാത്രിമഴ ഇപ്പോളും രാത്രിയില്‍ എനിക്ക് ഉണര്ന്നിരിക്കുവാനുള്ള നിനവുകള്‍ സമ്മാനിക്കാറുണ്ട്.ജീവിതത്തിന്റെ എത്ര തിരക്കില്പ്പെട്ടലും മഴ അവള്‍ ഒരു അനുഭൂതിയാണ് സമ്മാനിക്കുന്നത്.ഒന്നാം ക്ലാസ്സില്‍ ഒരു കുടക്കീഴില്‍ കൂട്ടുകാരനെയും കയട്ടിപ്പോയപ്പോള്‍ അവള്‍ പിണങ്ങി നിന്നത് ഞാന്‍ ഓര്‍ക്കുന്നു.പിന്നീട് കുടയും കൂട്ടുകാരനും ഒഴിവായ്.ഞങ്ങള്‍ രണ്ടു പേരും തനിച്ചു സ്കൂളില്‍ എത്തി.എനിക്ക് കൂട്ടി ഇടവം മുഴുവന്‍ സ്കൂളിന്റെ മേല്കൂരയ്ക്ക് മേലെ അവള്‍ നിന്ന് പെയ്യും .സ്ലേറ്റിലെ അക്ഷരങ്ങള്‍ മുഴുവന്‍ അവള്‍ മായ്ച്ചു തരും.എനിക്ക് പുതിയ വകുകല്‍ക്കിടം നല്‍കുവാന്‍.
                      മരണത്തിലും അവള്‍ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.കോരി ചൊരിയുന്ന മഴയത് തന്നെയാവണം എന്റെ മരണം .അവളുടെ സ്നേഹത്തിന്റെ ഈറന്‍ തുള്ളികള്‍ എന്നോടൊപ്പം മണ്ണില്‍ അലിഞ്ഞിരങ്ങുമ്പോള്‍ ഒരു കാലത്തിന്റെയും,കഥന ജീവിതത്തിന്റെയും തിരശ്ശീല താഴ്ത്തപ്പെടും.അപ്പോഴും സൂര്യന്‍ കിഴക്ക് ഉതിച്ചു വരും............




Thursday, May 5, 2011

orma

നവമ്പര്ന്റെ നഷ്ടം എന്റെയും ..................

ജീവിതം എത്ര ഭീകരമാണ് എന്ന തോന്നല്‍ ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്.ഒരു പക്ഷെ ഒരു മഴ ഒളിപ്പിച്ചു കൊണ്ട് പോകുന്ന മണല്‍ തരികള്‍ക്ക് പുഴയെ എന്തിഷ്ടമായിരുന്നിരിക്കാം.പക്ഷെ ഒളിപ്പിന്റെ ശക്തിയില്‍ ജലം പ്രണയത്തെ പ്രളയത്തില്‍ മുക്കി കൊന്നു.ഒന്ന് നിശ്വസിക്കാന്‍ പോലും അനുവധിക്ക്കാതെ.അങ്ങനെ തന്നെയല്ലേ നീയും എന്നെ വിട്ടു പോയത്.വിട്ടു പോയി എന്ന് പറയുമ്പോള്‍ നീ ചിരിക്കുന്നുണ്ടാവുമല്ലേ .ചിരിക്കണ്ട അങ്ങനെ തന്നെ .വര്‍ഷത്തിന്റെ ജനാല പഴുതിലൂടെ ഞാന്‍ ഒളിഞ്ഞു നോക്കുമ്പോള്‍ എനിക്ക് പഴയ നിന്നെയല്ല കാണാനാവുന്നത്.നിന്റെ സ്വര സാമീപ്യം കാതില്‍ വന്നു തട്ടുന്നുവന്കിലും നീ എന്റെ സാമീപ്യത്തില്‍ നിന്നും പെയ്യാന്‍ കൊതിക്കുന്ന മഴമെഘങ്ങളോളം അകലെയാണല്ലോ..എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നത് പെയ്തിറങ്ങിയ മഴതുള്ളി പണ്ട് സമ്മാനിച്ച ആ കുളിര്‍മയില്‍ ഇറ്റു വീണ നിന്റെ നനുത്ത സ്പര്‍ശം തന്നെ.മറ്റാര്‍ക്ക് നീ എന്ത് നല്‍കിയാലും വരണ്ട ഭൂമിയില്‍ ആദ്യത്തെ മഴ നല്‍കുന്ന അനുഭൂതി അതാണ്‌ നീ എനിക്ക് സമ്മാനിച്ചത്‌.അതിന്റെ കുളിര്‍മ അതിന്റെ സുഗന്ദം ഒക്കെ ഒരു വലയമായി എന്നെ വന്നു ചുറ്റുന്നു.

                            നീ എന്റെ മൌനമാണിന്നു.സ്വകാര്യ നിമിഷങ്ങളില്‍ വീശുന്ന കുളിര്‍ തെന്നലാണ്.ഓര്‍മയുടെ ഓളങ്ങളില്‍ തീരത്തെക്കടുക്കുന്ന തിരമാലയായ് ഇന്ന് നീ എന്നില്‍ വീശുന്നു.വല്ലപ്പോഴും ആണെങ്കില്‍ കൂടി.ജീവിതം ഒരു തീവണ്ടി യാത്രയാണ് എത്ര പെട്ടെന്നാണ് എഞ്ചിന്‍ ബോഗികളെ കണ്മുന്നില്‍ നിന്നും വലിച്ചു മാറ്റിക്കൊണ്ട് പോകുന്നത് നീയും ഞാനും സഞ്ചരിച്ച ബോഗിയില്‍ നിന്നും എത്ര പെട്ടെന്നാണ് നീ തള്ളി മാറ്റപ്പെട്ടത്.എങ്കിലും ഒരു പാസ്സഞെര്‍ വണ്ടിയായ് പകല്‍ മുഴുവന്‍ ചൂളം വിളിചോടുന്നത് ഞാന്‍ കാണുന്നു.അതെനിക്ക് വേണ്ടി തന്നെയെന്ന പ്രതീക്ഷയില്‍ ഉണങ്ങിയ മാവിന്റെ ചുവട്ടില്‍ മഴ കൊണ്ടു ഞാന്‍ നില്‍ക്കുന്നിപ്പോഴും നിന്റെ വരവിനായ്.................................